ഓഡിറ്റ് റിപ്പോര്‍ട്ട് 2024-25

പെരുവെമ്പ് ഗ്രാമ പഞ്ചായത്തിന്റെ 2024–25 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം പഞ്ചായത്തിന്റെ ധനകാര്യ നില പൊതുവേ വിശ്വാസയോഗ്യമാണെങ്കിലും ചില അപാകതകളും ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കാഷ്‌ഫ്ലോ സ്റ്റേറ്റ്മെന്റ്, രജിസ്റ്ററുകളുടെ പരിപാലനം, ആസ്തി വിവരങ്ങൾ എന്നിവയിൽ പൊരുത്തക്കേടുകളും അപൂർണ്ണതകളും കാണപ്പെട്ടു . ചില നികുതികളും വാടക വരുമാനങ്ങളും പൂർണ്ണമായി ഈടാക്കാത്തതും, രേഖകൾ ശരിയായി സൂക്ഷിക്കാത്തതും ശ്രദ്ധയിൽപ്പെട്ടു . കൂടാതെ ചില പദ്ധതികൾ പൂർത്തിയാകാത്തതും, പ്രവർത്തനങ്ങളിൽ വൈകല്യങ്ങളും ഉണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു . മൊത്തത്തിൽ, പഞ്ചായത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും ധനകാര്യ നിയന്ത്രണവും രേഖസംരക്ഷണവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

  • ഓഡിറ്റ് റിപ്പോര്‍ട്ട് 2024-25