പൌരാവകാശ രേഖ
പഞ്ചായത്തിന്റെ പൗരാവകാശ രേഖ (Citizen Charter) എന്നത് പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ഫീസ്, സേവനം ലഭിക്കേണ്ട സമയപരിധി എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഔദ്യോഗിക രേഖയാണ്. ഈ രേഖ വഴി പൗരന്മാർക്ക് തങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും സേവനങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. കൂടാതെ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കാത്ത പക്ഷം പരാതിപ്പെടാനുള്ള മാർഗ്ഗങ്ങളും ഇതിൽ വ്യക്തമാക്കാറുണ്ട്. അതിലൂടെ പഞ്ചായത്തിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്വവും വർധിപ്പിക്കുകയും പൗരസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നു.