വാര്‍ഷിക പദ്ധതി 2026-27

പെരുവെമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ 2026–27 വാർഷിക പദ്ധതിയിലെ പ്രോജക്ടുകൾ ഗ്രാമത്തിന്‍റെ സമഗ്ര വികസനത്തെ ലക്ഷ്യമിട്ട് വിവിധ മേഖലകളിലായി രൂപകൽപ്പന ചെയ്തതാണ്. ഭവന നിർമ്മാണം (ലൈഫ് പദ്ധതി), ആരോഗ്യ സേവനങ്ങൾ, കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവയ്ക്ക് പ്രധാന പ്രാധാന്യം നൽകിയിട്ടുണ്ട് . സ്ത്രീശാക്തീകരണം, തൊഴിൽ സൃഷ്ടി, വയോജന ക്ഷേമം, കുട്ടികളുടെ പോഷണവും ക്ഷേമവും എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധി പദ്ധതികൾ നടപ്പിലാക്കാൻ ഏകദേശം ₹8.71 കോടി രൂപയുടെ മൊത്തം അടങ്കൽ തുക വകയിരുത്തിയിട്ടുണ്ട്. മൊത്തത്തിൽ ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങളും ജനങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്തുകയാണ് ഈ വാർഷിക പദ്ധതിയുടെ പ്രധാന ലക്ഷ്യം.

  • വാര്‍ഷിക പദ്ധതി 2026-27