ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പെരുവെമ്പ് എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിറകില്‍ പല കഥകള്‍ പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഈ പേര് ലഭിക്കാനിടയായതിന് പ്രധാനമായി പറയാനുള്ള കാര്യങ്ങള്‍ മൂന്നണ്ണമാണ്. ഒന്ന് ഈ ഗ്രാമത്തില്‍ ചേരമാന്‍ പെരുമാള്‍ മഹാരാജാവ് ഓരോ ദിവസം വീതം നൂറ്റി ഒന്നു ദിവസം നൂറ്റി ഒന്നു പ്രദേശത്തു താമസിച്ചു എന്നും താമസിച്ച പ്രദേശത്തെല്ലാം ഓരോ കുളവും ഓരോ അമ്പലവും നിര്‍മ്മിച്ചു എന്നും അങ്ങിനെ മൊത്തം നൂറ്റിയൊന്ന് കുളങ്ങളും നൂറ്റിയൊന്ന് അമ്പലങ്ങളും നിര്‍മ്മിച്ചു എന്നാണ് ഐതിഹ്യം
കൂടുതൽ വായിക്കുക