പഞ്ചായത്ത്

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കില്‍ കൊല്ലങ്കോട് ബ്ളോക്കില്‍ പരിധിയില്‍ വരുന്ന ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് പെരുവെമ്പ് ഗ്രാമപഞ്ചായത്ത്. തണ്ണിശ്ശേരി, പെരുവെമ്പ്, പാലത്തുള്ളി എന്നീ മൂന്നു പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഈ പ്രദേശത്ത് പാലത്തുള്ളിദേശം മാത്രം ഉള്‍ക്കൊള്ളിച്ച് 1956-നു മുന്‍പ് പാലത്തുള്ളി പഞ്ചായത്ത് നിലവില്‍ വന്നു. തണ്ണിശ്ശേരി ദേശവും, പെരുവെമ്പ് ദേശവും ജില്ലാ ബോര്‍ഡിന്റെ ഭരണത്തിലായിരുന്നു. പിന്നീട് 1956-ല്‍ പാലത്തുള്ളി പഞ്ചായത്തിനേയും, ജില്ലാബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന പെരുവെമ്പ് തണ്ണിശ്ശേരി ദേശങ്ങളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് പെരുവെമ്പ് പഞ്ചായത്ത് രൂപീകരിച്ചു. ഇതോടനുബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുകയും ചെയ്തു. 1956-നു ശേഷം 1961-വരെ വീണ്ടും പെരുവെമ്പ് എന്നും പാലത്തുള്ളി എന്നും രണ്ട് പഞ്ചായത്തുകള്‍ പ്രവര്‍ത്തിച്ചുവന്നു. യഥാര്‍ത്ഥത്തില്‍ പെരുവെമ്പ്...

ചിത്ര. ബി

പ്രസിഡൻ്റ്

രാജ്കുമാര്‍. എം

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കവിത. വി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാഹുല്‍ ഹമീദ്. ഐ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീജാ മോള്‍. എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിന്ദു. വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം   :  പെരുവെമ്പ്
വാര്‍ഡുകള്‍  :   15
ബ്ലോക്ക് പാഞ്ചായത്ത്   :  കൊല്ലങ്കോട്
താലൂക്ക്   : പാലക്കാട്
അസംബ്ലി നിയോജക മണ്ഡലം :   ചിറ്റൂര്‍
പാര്‍ലമെന്‍റ്   നിയോജക മണ്ഡലം  :   ആലത്തൂര്‍
വിസ്തീര്‍ണ്ണം : 2049 ഹെക്ടര്‍
ജനസംഖ്യ :  19312

അതിരുകള്‍

കിഴക്ക് - പൊല്‍പ്പുള്ളി പഞ്ചായത്ത്, ചിറ്റൂര്‍ -തത്തമംഗലം നഗരസഭ

വടക്ക് - കൊടുമ്പ്, കണ്ണാടി ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ് - തേങ്കുറുശ്ശി, കണ്ണാടി, കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത്

തെക്ക് - ചിറ്റൂര്‍ - തത്തമംഗലം നഗരസഭ, പുതുനഗരം ഗ്രാമപഞ്ചായത്ത്

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പെരുവെമ്പ് എന്ന പേര് ഈ പ്രദേശത്തിനു ലഭിച്ചതിനു പിറകില്‍ പല കഥകള്‍ പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഈ പേര് ലഭിക്കാനിടയായതിന് പ്രധാനമായി പറയാനുള്ള കാര്യങ്ങള്‍ മൂന്നണ്ണമാണ്. ഒന്ന് ഈ ഗ്രാമത്തില്‍ ചേരമാന്‍ പെരുമാള്‍ മഹാരാജാവ് ഓരോ ദിവസം വീതം നൂറ്റി ഒന്നു ദിവസം നൂറ്റി ഒന്നു പ്രദേശത്തു താമസിച്ചു എന്നും താമസിച്ച പ്രദേശത്തെല്ലാം ഓരോ കുളവും ഓരോ അമ്പലവും നിര്‍മ്മിച്ചു എന്നും അങ്ങിനെ മൊത്തം നൂറ്റിയൊന്ന് കുളങ്ങളും നൂറ്റിയൊന്ന് അമ്പലങ്ങളും നിര്‍മ്മിച്ചു എന്നാണ് ഐതിഹ്യം

കൂടുതൽ വായിക്കുക